Latest Updates

ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തിയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം. പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന്റെ മറുപടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇനി മുതൽ പാകിസ്ഥാന്റെ സിവിലിയൻ, സൈനിക വിമാനങ്ങൾക്കൊന്നും ഇന്ത്യയുടെ അന്താരാഷ്ട്ര വ്യോമപരിധിയിൽ പ്രവേശിക്കാൻ അനുമതി ഇല്ല. എന്നാൽ, പാകിസ്ഥാൻ വഴി സഞ്ചരിക്കുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. ഏപ്രിൽ 22-നുണ്ടായ പെഹൽഗാം ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ സിന്ധു നദീജല കരാർ റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഇപ്പോഴത്തെ വിലക്ക് ഇന്ത്യയുടെ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. പാകിസ്ഥാൻ വിമാനങ്ങൾ തങ്ങൾക്ക് പ്രധാന റൂട്ടുകളായ തെക്കൻ ഏഷ്യയിലേക്കും കിഴക്കൻ ഏഷ്യയിലേക്കും ഇന്ത്യയിലൂടെയാണ് പോകുന്നത്, അതിനാൽ വിലക്കിന് വൻ പ്രതിഫലനം ഉണ്ടാകുമെന്നത് ഉറപ്പ്.

Get Newsletter

Advertisement

PREVIOUS Choice